ആധാറുമായും LPG സബ്സിഡിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.
ആധാര്‍ നിര്‍ബന്ധമല്ല?!!
സബ്സിഡികിട്ടാന്‍ ആധാര്‍ വേണ്ട.!!
ആധാര്‍ ഇല്ലാത്തവര്‍ക്ക് ഗ്യാസ് കിട്ടില്ല!!
ആധാര്‍ ഇല്ലാത്തവര്‍ ഇനിമുതല്‍ മാര്‍ക്കറ്റ് വില നല്‍കണം?!!!
ഇങ്ങനെ കുറെ വാര്‍ത്തകള്‍........
ആധാര്‍ ഇതു വരെ നിര്‍ബന്ധമാക്കിയിട്ടില്ല എന്നാല്‍ പെന്‍ഷനുകള്‍ , ക്ഷേമനിധിആനുകൂല്യങ്ങള്‍, LPG സബ്സിഡി, തൊഴിലുറപ്പ് പദ്ധതി വേതനം എന്നിവ സര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാലേ മേല്‍ പറഞ്ഞ വിഭാഗത്തില്‍പെട്ട പണം ലഭിക്കൂ.
എന്നാല്‍ ആധാര്‍ ലഭിക്കാത്തതിനാല്‍ പെന്‍ഷനുകള്‍ , ക്ഷേമനിധിആനുകൂല്യങ്ങള്‍, LPG സബ്സിഡി, തൊഴിലുറപ്പ് പദ്ധതി വേതനം എന്നിവയൊന്നും ലഭിക്കാതെയിരിക്കില്ല.
(സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്നു കേന്ദ്രമന്ത്രി പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ആധാറേ വേണ്ട എന്നല്ല)
ആധാര്‍ ലഭിക്കുമ്പോള്‍ അത് ബാങ്കുമായി ബന്ധിപ്പിക്കണം. അതാതു ഓഫീസുകളില്‍ ആധാര്‍ നല്‍കുകയും വേണം. പെന്‍ഷനുകാരും തൊഴിലുറപ്പുകാരും പഞ്ചായത്തിലും ക്ഷേമനിധിക്കാര്‍ അക്ഷയയിലും, LPG ഗുണഭോക്താക്കള്‍ LPG വിതരണഏജന്‍സിയിലും ആധാര്‍ നമ്പര്‍ നല്‍കണം.
ആധാര്‍ ഇല്ലാത്തവര്‍ക്കും ഗ്യാസ് കിട്ടും
ആധാര്‍ ഇല്ലാത്തവര്‍ ഇപ്പോള്‍ മാര്‍ക്കറ്റ് വില നല്‍കേണ്ട. സബ്ഡിഡി കുറച്ചുള്ള തുക നല്‍കി ഗ്യാസെടുക്കാം. (2013 നവംബറിനു മുമ്പായി ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നല്‍കണം)