ആധാര്‍ ആവിയാകില്ല..

ആധാര്‍ ആവിയായി എന്നു എട്ടുകോളം വാര്‍ത്ത നിരത്തിയവര്‍ ആധാര്‍ ചെയര്‍മാന്‍ നന്ദന്‍ നിലേഖനി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലിയേയും കണ്ട് കാര്യം റിപ്പോര്‍ട്ടു ചെയ്തില്ല.

 നിലേഖനി ഇരുവരേയും ആധാറിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി.

ഒരു തിരിച്ചറിയല്‍ രേഖയും ഇല്ലാത്ത 300 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖവേണ്ടതിന്‍റെ ആവശ്യകതയും സാമുഹ്യസുരക്ഷ മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന 2ലക്ഷം കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ ആധാര്‍ വേണമെന്നും ബോധ്യമായപ്പോള്‍ 2014 അവസാനിക്കുന്പോളോ‍ 100 കോടി പേര്‍ക്ക് ആധാര്‍ നല്‍കണമെന്നും ആയതു പ്രധാനമന്ത്രി നേരിട്ട് നീരീക്ഷിക്കുകയും ഒരു ഉദ്യോഗസ്ഥനെ അതിനായി നിയമിക്കുകയും ചെയ്തു.

ആധാര്‍ ഇരട്ടി ശക്തിയോടെ ഈ സര്‍ക്കാര്‍ നടപ്പാക്കുന്നു