eFMS അധവാ Electronic Fund Management System ആധാര്‍ അധിഷ്ഠിത സേവനത്തിന്‍റെ ജനകീയമുഖമായിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 7 ജില്ലകളില്‍ ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്നു. കേരളത്തില്‍ 2013 ഏപ്രില്‍ 1 മുതല്‍ ഇതു നടപ്പാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. പത്തനംതിട്ട വയനാട് ജില്ലകളില്‍ എങ്കിലും ഇത് ആരംഭിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കാം.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി യിലെ തൊഴിലാളികള്‍ക്കുളള വേതനം ആധാര്‍ നമ്പരിലൂടെ അവരവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതിനാണ് eFMS നിലവില്‍ വന്നിരിക്കുന്നത്.
MGNREGS ന്‍റെ MIS മായി ബന്ധപ്പെടുത്തി വളരെ വേഗത്തില്‍ പണം യാതൊരു കാലതാമസവും കൂടാതെ നല്‍കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ വിപ്ലവാത്മക മുഖം.
eFMS ഇപ്പോള്‍ നേരിടുന്ന ഒരു വെല്ലുവിളി ഇതു കൊര്‍ബാങ്കിംഗ് സിസ്റ്റത്തിലൂടെ മാത്രമേ നടപ്പാകൂ എന്നതാണ്. MGNREGS തൊഴിലാളികളുടെ അക്കൗണ്ടുകള്‍ പോസ്ററാഫീസിലും സഹകരണ ബാങ്കുകളിലുമാണ്
രണ്ടാമത്തെ പ്രശ്നം തൊഴിലുറപ്പ് പദ്ധതിക്കായി മാത്രം പ്രശ്ന രഹിതവും ബാന്‍ഡ് വിഡ്ത്തുകൂടിയതുമായ ബ്രോഡ്ബാന്‍ഡ് ഇല്ല എന്നതാണ്. KSWAN നെറ്റുവര്‍ക്കിലൂടെ MGNREGS ഉം ചേര്‍ത്തു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെ ഉദ്ദേശിക്കുന്ന വേഗതയും ഗുണവും ഉണ്ടാകൂ.