ആധാര്‍ മെയിലായി കിട്ടുന്നതിന് എളുപ്പ മാര്‍ഗ്ഗമായി

ഇനി ആധാര്‍ മെയിലായി കിട്ടുന്നതിന് എളുപ്പ മാര്‍ഗ്ഗമായി . 

ആധാര്‍ കളഞ്ഞു പോയി ,ഇഐഡി  അറിയില്ല. 

എളുപ്പമാര്‍ഗ്ഗം ഇതാ.....

Get e-Aadhaar soft copy on email through mobile:

To get a soft copy of your e-Aadhaar letter on your email id, type UID EAADHAAR < Aadhaar number > < email Id > < PIN code > on your mobile and send it to 51969.


To check your Aadhaar status, type

 UID STATUS< 14 digit enrolment number > 

OR

 UID STATUS < 28 digit EID > on your mobile 

and send it to 51969.

ആധാര്‍ സബ്സിഡി കോലാഹലങ്ങള്‍

ആധാറുമായും LPG സബ്സിഡിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.
ആധാര്‍ നിര്‍ബന്ധമല്ല?!!
സബ്സി‍ഡികിട്ടാന്‍ ആധാര്‍ വേണ്ട.!!
ആധാര്‍ ഇല്ലാത്തവര്‍ക്ക് ഗ്യാസ് കിട്ടില്ല!!
ആധാര്‍ ഇല്ലാത്തവര്‍ ഇനിമുതല്‍ മാര്‍ക്കറ്റ് വില നല്‍കണം?!!!
ഇങ്ങനെ കുറെ വാര്‍ത്തകള്‍........

ആധാര്‍ ഇതു വരെ നിര്‍ബന്ധമാക്കിയിട്ടില്ല എന്നാല്‍ പെന്‍ഷനുകള്‍ , ക്ഷേമനിധിആനുകൂല്യങ്ങള്‍, LPG സബ്സിഡി, തൊഴിലുറപ്പ് പദ്ധതി വേതനം  എന്നിവ സര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാലേ മേല്‍ പറഞ്ഞ വിഭാഗത്തില്‍പെട്ട പണം ലഭിക്കൂ.

എന്നാല്‍ ആധാര്‍ ലഭിക്കാത്തതിനാല്‍ പെന്‍ഷനുകള്‍ , ക്ഷേമനിധിആനുകൂല്യങ്ങള്‍, LPG സബ്സിഡി, തൊഴിലുറപ്പ് പദ്ധതി വേതനം എന്നിവയൊന്നും ലഭിക്കാതെയിരിക്കില്ല. 
 (സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്നു കേന്ദ്രമന്ത്രി പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ആധാറേ വേണ്ട എന്നല്ല)

ആധാര്‍ ലഭിക്കുമ്പോള്‍ അത് ബാങ്കുമായി ബന്ധിപ്പിക്കണം. അതാതു ഓഫീസുകളില്‍ ആധാര്‍ നല്‍കുകയും വേണം. പെന്‍ഷനുകാരും തൊഴിലുറപ്പുകാരും പഞ്ചായത്തിലും ക്ഷേമനിധിക്കാര്‍ അക്ഷയയിലും, LPG ഗുണഭോക്താക്കള്‍ LPG വിതരണഏജന്‍സിയിലും ആധാര്‍ നമ്പര്‍ നല്‍കണം.

ആധാര്‍ ഇല്ലാത്തവര്‍ക്കും ഗ്യാസ് കിട്ടും
ആധാര്‍ ഇല്ലാത്തവര്‍ ഇപ്പോള്‍ മാര്‍ക്കറ്റ് വില നല്‍കേണ്ട. സബ്ഡിഡി കുറച്ചുള്ള തുക നല്‍കി ഗ്യാസെടുക്കാം. (2013 നവംബറിനു മുമ്പായി ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നല്‍കണം)








50000 Aadhaar Enrollments in a SINGLE machine

Mr. Shajahan Akshaya Entrepreneur of Pathanamthitta  has completed 50000 aadhaar enrollment in a single machine.
 A unique achievement by a CSC in India. 
Congratulations to Mr.Shajahan.


Direct Transfer of Cash subsidy

കേന്ദ്ര സര്‍ക്കാര്‍ Direct Transfer of Cash Subsidy scheme  നടപ്പാക്കാനായി തെരെഞ്ഞെടുത്ത് 51 ജില്ലകളില്‍ രണ്ട് എണ്ണം കേരളത്തിലാണ്. വയനാടും, പത്തനംതിട്ടയും.

9 സിലണ്ടറുകള്‍ക്ക് സബ്സിഡി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടര്‍ ബുക്കുചെയ്ത് എടുക്കുമ്പോള്‍ മുഴുവന്‍ തുകയും നല്‍കുകയും സബ്സിഡിതുക ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണമായി നല്‍കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കാന്‍ പോകുന്നത്.
ആയിതിലേക്ക് ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ LPG കണ്‍സ്യൂമര്‍ നമ്പരുമായി ലിങ്ക് ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.

ഗുണഭോക്താക്കള്‍ നിശ്ചിത ഫോമില്‍ ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ നമ്പരും മറ്റു വിവരങ്ങളും  നല്‍കണം
ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക



സഹായത്തിനായി അടുത്തുള്ള അക്ഷയ ഇ കേന്ദ്രത്തിലെത്തുക

അക്ഷയ കേന്ദ്രത്തിലെത്തി നിങ്ങളുടെ ആധാര്‍ നമ്പര്‍ LPG നമ്പരുമായി ഉടന്‍ ലിങ്കുചെയ്യുക.
സബ്സിഡി ഉറപ്പാക്കുക